My360 Helper


നസറേയനായ യേശു ഒരു കഥ പറച്ചിലുകാരനായിരുന്നു. അവന്‍റെ പ്രശസ്തമായ പല പഠിപ്പിക്കലുകളും ഉപമകളായിട്ടാണ് പറഞ്ഞിരുന്നത്. ഈ കഥകള്‍ കേവലം "പഠിപ്പിക്കുക" എന്നതിനേക്കാള്‍ ഉപരിയായി ചെയ്യുവാന്‍ രൂപകല്പന ചെയ്യപ്പെട്ടതായിരുന്നു. ഈ ഉപമകള്‍ ദൈവരാജ്യത്തിന്‍റെ വരവിനെക്കുറിച്ചുള്ള തന്‍റെ സന്ദേശത്തെ വെളിപ്പെടുത്തുന്നതിനും മൂടിവെക്കുന്നതിനുമായി രൂപകല്പന ചെയ്തവയാണെന്ന് യേശു പറഞ്ഞു. ഈ വീഡിയോയില്‍, യേശുവിന്‍റെ ഉപമകളിലെ പ്രധാന വിഷയങ്ങള്‍ പര്യവേഷണം ചെയ്യുകയും, തന്‍റെ സന്ദേശത്തിന്‍റെ പ്രാഥമിക ഉപകരണമായി എന്തുകൊണ്ട് അവയെ ഉപയോഗിച്ചുവെന്നും ചോദിക്കുന്നു. #BibleProject #ബൈബിള്‍ #യേശുവിന്‍റെഉപമകള്‍